പാ​ത്തി​പ്പാ​റ ആ​ദി​വാ​സി കോ​ള​നി​യി​ൽ കു​ടി​വെ​ള്ളക്ഷാ​മം രൂ​ക്ഷം
Friday, March 29, 2024 4:28 AM IST
കോ​ട​ഞ്ചേ​രി: കോടഞ്ചേരി പ​ഞ്ചാ​യ​ത്തി​ലെ പാ​ത്തി​പ്പാ​റ ആ​ദി​വാ​സി കോ​ള​നി​യി​ൽ കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷം. കോ​ള​നി​യി​ൽ ശു​ദ്ധ​ജ​ലം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി 2008 ൽ ​കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി നി​ർ​മ്മി​ച്ച് പ​ഞ്ചാ​യ​ത്തി​ന് കൈ​മാ​റി​യ ശു​ദ്ധ​ജ​ല വി​ത​ര​ണ പ​ദ്ധ​തി നി​ല​വി​ലു​ണ്ടെ​ങ്കി​ലും വീ​ടു​ക​ളി​ൽ ഒ​രു തു​ള്ളി വെ​ള്ളം പോ​ലും ല​ഭി​ക്കു​ന്നി​ല്ല.

കു​ടി​വെ​ള്ള പൈ​പ്പു​ക​ളു​ടെ അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്താ​ത്ത​താ​ണ് കോ​ള​നി​യി​ലെ കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങാ​ൻ കാ​ര​ണം. വ​ലി​യ കി​ണ​ർ, പ​മ്പ് ഹൗ​സ്, കോ​ൺ​ക്രീ​റ്റി​ൽ നി​ർ​മി​ച്ച ര​ണ്ട് വ​ലി​യ ജ​ല​സം​ഭ​ര​ണി എ​ന്നി​വ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

പൈ​പ്പി​ന്‍റെ അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്തി കു​ടി​വെ​ള്ള വി​ത​ര​ണം പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.