മ​ണി​ച്ചേ​രി​മ​ല​യി​ലെ ഭൂ​മി​യു​ടെ വി​ള്ള​ൽ: ജി​യോ​ള​ജി ഉ​ദ്യോ​ഗ​സ്ഥ​ർ സ​ന്ദ​ർ​ശി​ച്ചു
Friday, August 23, 2019 12:28 AM IST
കൂ​രാ​ച്ചു​ണ്ട്: ക​ന​ത്ത​മ​ഴ​യെ തു​ട​ർ​ന്ന് ഭൂ​മി​ക്ക് വി​ള്ള​ലു​ണ്ടാ​യ കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡ് മ​ണി​ച്ചേ​രി​മ​ല​യി​ൽ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​ക്കാ​യി ജി​ല്ലാ ജി​യോ​ള​ജി വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

പ​ത്ത് ദി​വ​സം മു​ൻ​പാ​ണ് ഇ​വി​ടെ​യു​ള്ള സ്വ​കാ​ര്യ ഭൂ​മി​യി​ൽ 25 മീ​റ്റ​ർ നീ​ള​ത്തി​ലു​ള്ള വി​ള്ള​ൽ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. കൂ​ടാ​തെ ഈ ​മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ ഉ​ണ്ടാ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ച് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ജി​ല്ലാ ക​ള​ക്ട​റെ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് ല​ഭി​ച്ച നി​ർ​ദ്ദേ​ശാ​നു​സ​ര​ണ​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്.​

ഇ​തേ​കു​റി​ച്ചു​ള്ള റി​പ്പോ​ർ​ട്ട് ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​ക്ക് ന​ൽ​കും.