വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ഇന്നു മുതൽ
Sunday, February 16, 2020 12:09 AM IST
കോ​ട​ഞ്ചേ​രി: യം​ഗ് ല​യ​ൺ​സ് സ്പോ​ർ​ട്സ് ക്ല​ബ് സം​ഘ​ടി​പ്പി​ക്കു​ന്ന അ​ട​യ്ക്കാ​പ്പാ​റ സ്ക​റി​യ സാ​ർ മെ​മ്മോ​റി​യ​ൽ ജി​ല്ലാ​ത​ല വോ​ളി​ബോ​ൾ ടൂ​ർ​ണ്ണ​മെ​ന്‍റ് ഇ​ന്ന് ആ​രം​ഭി​ക്കും. കോ​ട​ഞ്ചേ​രി സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ 23 വ​രെ​യാ​ണ് ടൂ​ർ​ണ​മെ​ന്‍റ്.

എ​ല്ലാ​ദി​വ​സ​വും വൈ​കി​ട്ട് അ​ഞ്ചു മു​ത​ലാ​ണ് മ​ത്സ​രം. ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ കോ​ഴി​ക്കോ​ട് ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ കോ​ള​ജ് വോ​ളി ഫ്ര​ണ്ട്സ് പ​യി​മ്പ്ര​യു​മാ​യി ഏ​റ്റു​മു​ട്ടും.