കു​രു​ന്നു​ക​ളു​ടെ കു​ഞ്ഞു കൈ​ത്താ​ങ്ങ് പ​ദ്ധ​തി​ക്ക് തു​ട​ക്കം
Tuesday, October 20, 2020 12:02 AM IST
തി​രു​വ​മ്പാ​ടി:​ വി​ള​ക്കാം തോ​ട് എം​എ​എം​എ​ല്‍​പി ആ​ന്‍​ഡ് യു​പി സ്‌​കൂ​ളി​ലെ 'കു​രു​ന്നു​ക​ളു​ടെ കു​ഞ്ഞു കൈ​ത്താ​ങ്ങ്' പ​ദ്ധ​തി​യു​ടെ ആ​ദ്യ ഘ​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് തു​ട​ക്കം.​കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്തി​ലെ അ​ശ​ര​ണ​രെ സം​ര​ക്ഷി​ക്കു​ന്ന ഗാ​ന്ധി ഭ​വ​നി​ലെ അ​ന്തേ​വാ​സി​ക​ള്‍​ക്കാ​യി വി​ദ്യാ​ല​യ​ത്തി​ലെ കു​ട്ടി​ക​ളും മാ​താ​പി​താ​ക്ക​ളും അ​ധ്യാ​പ​ക​രും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഒ​ത്തു​ചേ​ര്‍​ന്നു.​
കു​ട്ടി​ക​ള്‍ ശേ​ഖ​രി​ച്ച ദൈ​നം​ദി​ന ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​ള്ള പ​ല​വ്യ​ജ്ഞ​ന സാ​ധ​ന​ങ്ങ​ളും സാ​നി​റ്റ​റി ഉ​പ​ക​ര​ണ​ങ്ങ​ളും സ്വ​രു​ക്കൂ​ട്ടി​യ തു​ക​യും കൂ​മ്പാ​റ ഗാ​ന്ധി ഭ​വ​നി​ലെ ചെ​യ​ര്‍​മാ​നാ​യ സി.​അ​ഗ​സ്റ്റി​ന്‍ കീ​ല​ത്തി​ന് സ്‌​കൂ​ള്‍ ഹെ​ഡ്മാ​സ്റ്റ​ര്‍​മാ​രാ​യ ജോ​ണ്‍​സ​ണ്‍ തോ​മ​സ് ,ഷേ​ര്‍​ലി​ജോ​സ​ഫ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് കൈ​മാ​റി.