ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: ജി​ല്ല​യി​ൽ 576 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ൾ
Sunday, April 21, 2024 5:37 AM IST
ക​ൽ​പ്പ​റ്റ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ജി​ല്ല​യി​ൽ ന​ട​ത്തു​ന്ന​ത് വി​പു​ല​മാ​യ ഒ​രു​ക്കം. ക​ൽ​പ്പ​റ്റ, മാ​ന​ന്ത​വാ​ടി, സു​ൽ​ത്താ​ൻ ബ​ത്തേ​രി നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 576 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ൾ സ​ജ്ജ​മാ​ക്കും.

ക​ൽ​പ്പ​റ്റ-187, മാ​ന​ന്ത​വാ​ടി-173, സു​ൽ​ത്താ​ൻ ബ​ത്തേ​രി-216 എ​ന്നി​ങ്ങ​നെ​യാ​ണ് പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളു​ടെ എ​ണ്ണം. ഇ​തി​ൽ 49 എ​ണ്ണം മാ​തൃ​കാ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളാ​ണ്. എ​ല്ലാ വി​ല്ലേ​ജി​ലും ഒ​ന്ന് എ​ന്ന ക​ണ​ക്കി​ലാ​ണ് മാ​തൃ​കാ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ൾ ഒ​രു​ക്കു​ന്ന​ത്.

മു​ഴു​വ​ൻ പോ​ളിം​ഗ് കേ​ന്ദ്ര​ങ്ങി​ലും കു​ടി​വെ​ള്ള സൗ​ക​ര്യം ഉ​റ​പ്പാ​ക്കും. പോ​ളിം​ഗ് സ്റ്റേ​ഷ​ൻ ലൊ​ക്കേ​ഷ​നു​ക​ളി​ൽ വോ​ട്ട​ർ അ​സി​സ്റ്റ​ൻ​സ് ബൂ​ത്ത് സ​ജ്ജീ​ക​രി​ക്കും. സ​മ്മ​തി​ദാ​യ​ക​രെ സ​ഹാ​യി​ക്കു​ന്ന​തി​ന് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സേ​വ​നം ഉ​റ​പ്പാ​ക്കും. അം​ഗ​പ​രി​മി​ത​ർ​ക്ക് വീ​ൽ​ചെ​യ​ർ, റാം​പ്, എ​ന്നി​വ​യും പ്ര​ത്യേ​കം വാ​ഹ​ന​ങ്ങ​ളും ല​ഭ്യ​മാ​ക്കും. സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ൻ​മാ​ർ​ക്കും പ്ര​ത്യേ​കം ടോ​യ്‌​ലെ​റ്റു​ക​ളു​ണ്ടാ​കും.

പോ​ളിം​ഗ് ബൂ​ത്തി​ൽ വോ​ട്ട​ർ​മാ​ർ​ക്കു നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​നാ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കും.ക​ൽ​പ്പ​റ്റ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ക​ൽ​പ്പ​റ്റ ഹി​ദാ​യ​ത്തു​ൽ ഇ​സ്‌​ലാം മ​ദ്ര​സ യു​പി സ്കൂ​ൾ, മാ​ന​ന്ത​വാ​ടി​യി​ൽ ലി​റ്റി​ൽ ഫ്ള​വ​ർ യു​പി സ്കൂ​ൾ, ബ​ത്തേ​രി​യി​ൽ സെ​ന്‍റ് മേ​രീ​സ് കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലെ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ൾ വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രി​ക്കും.

പോ​ളിം​ഗ്, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വ​നി​ത​ക​ളാ​യി​രി​ക്കും. ബ​ത്തേ​രി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ കു​റി​ച്യാ​ട് മു​ൻ ഏ​കാ​ധ്യാ​പ​ക വി​ദ്യാ​ല​യം, ചെ​ട്ട്യാ​ല​ത്തൂ​ർ ഗ​വ.​എ​ൽ​പി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ൾ യു​വ ഓ​ഫീ​സ​ർ​മാ​ർ നി​യ​ന്ത്രി​ക്കും. ജി​ല്ല​യി​ലെ മൂ​ന്ന് മ​ണ്ഡ​ല​ങ്ങ​ളി​ലു​മാ​യി ര​ണ്ട് പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളും 84 പ്ര​ത്യേ​ക സു​ര​ക്ഷാ നി​ർ​ദേ​ശ ബൂ​ത്തു​ക​ളു​മാ​ണു​ള്ള​ത്.

സു​ര​ക്ഷാ ബൂ​ത്തു​ക​ളി​ൽ സു​ഗ​മ​മാ​യ പോ​ളിം​ഗി​നു ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തും. മാ​ന​ന്ത​വാ​ടി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ 50, ക​ൽ​പ്പ​റ്റ​യി​ൽ 28, ബ​ത്തേ​ര​യി​ൽ ആ​റ് എ​ന്നി​ങ്ങ​നെ​യാ​ണ് പ്ര​ത്യേ​ക സു​ര​ക്ഷാ ബൂ​ത്തു​ക​ൾ. പ്ര​ശ്ന ബാ​ധി​ത ബൂ​ത്തു​ക​ൾ ര​ണ്ടും മാ​ന​ന്ത​വാ​ടി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലാ​ണ്. ഹ​രി​ത​ച​ട്ടം പാ​ലി​ച്ചാ​ണ് പോ​ളിം​ഗ് ബൂ​ത്തു​ക​ൾ ഒ​രു​ക്കു​ക.

തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി;ഫെ​സി​ലി​റ്റേ​ഷ​ൻ കേ​ന്ദ്ര​ത്തി​ൽ വോ​ട്ടു​ ചെ​യ്യാം

ക​ൽ​പ്പ​റ്റ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പോ​സ്റ്റ​ൽ വോ​ട്ടി​നാ​യി ഫോം 12​ൽ അ​പേ​ക്ഷി​ച്ച​തി​ൽ പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളി​ൽ വോ​ട്ടു​ചെ​യ്യാ​ൻ ക​ഴി​യാ​ത്ത പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ, മ​റ്റു മ​ണ്ഡ​ല​ങ്ങ​ളി​ൽ വോ​ട്ടു​ള്ള വ​യ​നാ​ട്ടി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക്കു നി​യോ​ഗി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ർ, ഡ്രൈ​വ​ർ​മാ​ർ, വീ​ഡി​യോ​ഗ്രാ​ഫ​ർ​മാ​ർ തു​ട​ങ്ങി പൊ​തു​വാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക്ക് നി​യോ​ഗി​ക്ക​പ്പെ​ട്ട​വ​ർ എ​ന്നി​വ​ർ​ക്കാ​യി ക​ൽ​പ്പ​റ്റ എ​സ്കെ​എം​ജെ ഹൈ​സ്കൂ​ളി​ൽ വോ​ട്ടേ​ഴ്സ് ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​ർ സ​ജ്ജ​മാ​യി.

നാ​ളെ മു​ത​ൽ 24 വ​രെ രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ ഈ ​കേ​ന്ദ്ര​ത്തി​ൽ വോ​ട്ടു​ചെ​യ്യാം.

വോ​ട്ട​ർ​മാ​ർ​ക്ക് ഹെ​ൽ​പ്പ് ലെെൻ ആ​പ്പ്

ക​ൽ​പ്പ​റ്റ: വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​രു​ണ്ടോ എ​ന്ന​റി​യാ​ൻ ഹെ​ൽ​പ്പ്ലൈ​ൻ ആ​പ്പു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധി​ച്ച സേ​വ​ന​ങ്ങ​ളും വി​വ​ര​ങ്ങ​ളും വോ​ട്ട​ർ​മാ​ർ​ക്ക് എ​ളു​പ്പ​ത്തി​ൽ ല​ഭി​ക്കാ​ൻ സ​ഹാ​യ​ക​മാ​വു​ന്ന ആ​പ്പ് ഗൂ​ഗി​ൾ പ്ലേ ​സ്റ്റോ​ർ, ആ​പ്പി​ൾ ആ​പ്പ് സ്റ്റോ​ർ മു​ഖേ​ന ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് ഉ​യോ​ഗി​ക്കാം.

വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​ര് തി​ര​യു​ക, വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ തി​രു​ത്തു​ക, വോ​ട്ട് മ​റ്റൊ​രി​ട​ത്തേ​ക്ക് മാ​റ്റു​ക, ഡി​ജി​റ്റ​ൽ ഫോ​ട്ടോ വോ​ട്ട​ർ സ്ലി​പ്പു​ക​ൾ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യു​ക, വോ​ട്ട​ർ ഐ​ഡി ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കു​ക, വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ നി​ന്ന് പേ​ര് നീ​ക്കാ​ൻ അ​പേ​ക്ഷ ന​ൽ​കു​ക,

പ​രാ​തി​ക​ൾ സ​മ​ർ​പ്പി​ക്കു​ക, അ​തി​ന്‍റെ സ്റ്റാ​റ്റ​സ് തി​ര​യു​ക തു​ട​ങ്ങി​യ​വ മൊ​ബൈ​ൽ ആ​പ്പ് വ​ഴി ചെ​യ്യാ​നാ​വും. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ർ​ത്ത​ക​ളും വി​വ​ര​ങ്ങ​ളും ഹെ​ൽ​പ്പ്ലൈ​ൻ ആ​പ്പി​ലൂ​ടെ അ​റി​യാം.