മാനന്തവാടി മിനി സിവിൽ സ്റ്റേഷൻ: പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ഉടൻ
1573408
Sunday, July 6, 2025 6:07 AM IST
മാനന്തവാടി: മിനി സിവിൽ സ്റ്റേഷന് അനുവദിച്ച ഏഴ്നിലക്കെട്ടിടത്തിന്റെ പ്രവൃത്തി ഉടൻ തുടങ്ങുമെന്ന് പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു.
മാനന്തവാടി താലൂക്ക്, വില്ലേജ് ഓഫീസുകളിലേക്ക് എംഎൽഎയുടെ പ്രത്യേക വികസന നിധിയിൽനിന്നു അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ചു വാങ്ങിയ 16 കംപ്യൂട്ടറുകളുടെയും അഞ്ച് പ്രിന്ററുകളുടെയും വിതരണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കെട്ടിടത്തിന്റെ ടെൻഡർ നടപടികൾ പൂർത്തിയായതായി മന്ത്രി പറഞ്ഞു.
താലൂക്ക് കോണ്‍ഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ മുനിസിപ്പൽ ചെയർപേഴ്സണ്‍ സി.കെ. രത്നവല്ലി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, തഹസിൽദാർമാരായ എം.ജെ. അഗസ്റ്റിൻ,
പി.യു. സിത്താര, ജില്ലാ പഞ്ചായത്തംഗങ്ങളായ കെ. വിജയൻ, മീനാക്ഷി രാമൻ, എ.എം. സുശീല, കൗണ്‍സിലർമാരായ വിവിൻ വേണുഗോപാൽ, പി.വി. ജോർജ്, മുഹമ്മദ് ആസിഫ് തുടങ്ങിയവർ പങ്കെടുത്തു.