മുസ്ലിം ലീഗ് നഗരസഭാ കാര്യാലയത്തിലേക്ക് മാർച്ച് നടത്തി
1572784
Friday, July 4, 2025 5:52 AM IST
സുൽത്താൻ ബത്തേരി: മാനിക്കുനി ഉന്നതിയിലെ കുടുംബങ്ങളുടെ ദുരിതത്തിന് പരിഹാരം ആവശ്യപ്പെട്ട് മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ ഉച്ചകഴിഞ്ഞ് മുനിസിപ്പൽ കാര്യാലയത്തിലേക്ക് മാർച്ച് നടത്തി.
പോലീസ് വലയം ഭേദിച്ച് ഓഫീസ് വളപ്പിൽ തള്ളിക്കയറിയ പ്രവർത്തകർ സെക്രട്ടറിയുടെ കാബിനു മുന്പിൽ കുത്തിയിരുന്നു. സമരക്കാർ തള്ളിക്കയറുന്നതിനിനിടെ മുനിസിപ്പൽ ഓഫീസിന്റെ ഗേറ്റിൽ കുടുങ്ങി എസ്ഐ വി. വിജയന്റെ വിരലിന് പരിക്കേറ്റു. ഇൻസ്പെക്ടർ എൻ.പി. രാഘവന്റെ നേതൃത്വത്തിൽ കൂടുതൽ പോലിസെത്തിയാണ് പ്രവർത്തകരെ നീക്കിയത്.
നേതാക്കളായ പി.പി. അയ്യൂബ്, ഷബീർ അഹമ്മദ്, സമദ് കണ്ണിയൻ, റിയാസ് കല്ലുവയൽ, ഇ.പി. ജലീൽ, അസീസ് വേങ്ങൂർ, നൗഷാദ് മംഗലശേരി, സി.കെ. മുസ്തഫ, അൻസാർ മണിച്ചിറ, റിയാസ് കൂടത്താൾ തുടങ്ങിയവർ സമരത്തിനു നേതൃത്വം നൽകി.