അശാസ്ത്രീയമായ പരിഷ്കാരങ്ങൾ പൊതു വിദ്യാലയങ്ങളെ തകർക്കും: കെപിഎസ്ടിഎ
1572208
Wednesday, July 2, 2025 5:45 AM IST
സുൽത്താൻ ബത്തേരി: പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നും പുറത്തിറങ്ങുന്ന ഉത്തരവുകൾ പൊതുവിദ്യാലയങ്ങളിൽ നിന്നും കുട്ടികളെ അകറ്റുന്ന തരത്തിലുള്ളവയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ. ബത്തേരിയിൽ കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ നേതൃത്വ പരിശീലന ക്യാന്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയാരുന്നു അദ്ദേഹം.
അധ്യാപകരുടെ ചെലവിൽ സർക്കാർ മേനി നടിക്കേണ്ട. പരിഷ്കരിച്ച ഉച്ചഭക്ഷണമെനുവിന്റെ സാന്പത്തികബാധ്യത പ്രധാനാധ്യാപകരുടെ മേൽ കെട്ടിവയ്ക്കാൻ അനുവദിക്കില്ല. ജില്ലാ പ്രസിഡന്റ് ഷാജു ജോണ് അധ്യക്ഷത വഹിച്ചു. സംസ്ഥാനജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ, വൈസ് പ്രസിഡന്റ് പി.എസ്. ഗിരീഷ് കുമാർ, സെക്രട്ടറി പി.എം. ശ്രീജിത്ത്,
ടി.എൻ. സജിൻ, ബിജു മാത്യു, ടി.എം. അനൂപ്, സി.കെ. സേതു, എം. പ്രദീപ്കുമാർ, ഷേർളി സെബാസ്റ്റ്യൻ, കെ.കെ. പ്രേമചന്ദ്രൻ, കെ. സത്യജിത്ത്, ഷിജു കുടിലിൽ, എം.ഒ. ചെറിയാൻ, കെ.ജി. ബിജു, എം.വി. ബിനു എന്നിവർ പ്രസംഗിച്ചു.