അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനവും ലഹരി വിരുദ്ധ സന്ദേശവും
1571981
Tuesday, July 1, 2025 7:57 AM IST
വാഴവറ്റ: സെന്റ് സെബാസ്റ്റ്യൻസ് എഎൽപി സ്കൂളിൽ സമഗ്ര ഗുണമേൻമ വിദ്യാഭ്യാസം ലക്ഷ്യമാക്കി തയാറാക്കിയ 2025-2026 വർഷത്തെ അക്കാദമിക് മാസ്റ്റർപ്ലാൻ മുട്ടിൽ ഗ്രാമപഞ്ചായത്ത് അംഗം പി.ജി. സജീവ് പ്രകാശനം ചെയ്തു. യോഗത്തിൽ സ്കൂൾ മാനേജർ ഫാ. കുര്യാക്കോസ് കുന്നത്ത് അധ്യക്ഷത വഹിച്ചു. എം.ടി. ഷൈജു ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നൽകി.