അറിവാണ് ആനന്ദം, അറിവാണ് ലഹരി: പ്രകാശനം ചെയ്തു
1571278
Sunday, June 29, 2025 5:40 AM IST
മാനന്തവാടി: ദ്വാരക എയുപി സ്കൂളിൽ ലഹരിക്കെതിരേ കുട്ടികളിൽ രൂപപ്പെട്ട മനോഭാവത്തിന്റെ ഭാഗമായി അറിവാണ് ആനന്ദം, അറിവാണ് ലഹരി എന്ന പേരിൽ തയാറാക്കിയ പതിപ്പ് പിടിഎ യോഗത്തിൽ മാനേജർ ഫാ.ബാബു മൂത്തേടത്ത് പ്രകാശനം ചെയ്തു. കഠിനാധ്വാനവും വിജയവുമാകണം ലഹരിയെന്ന് പുതുതലമുറയെ ബോധ്യപ്പെടുത്താൻ അധ്യാപകരും രക്ഷിതാക്കളും മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
പിടിഎ പ്രസിഡന്റ് പി.എ. ജിജേഷ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ സിജി ജോസഫ്, മദർ പിടിഎ പ്രസിഡന്റ് ഡാനി ബിജു, സ്റ്റാഫ് സെക്രട്ടറി സുനിൽ അഗസ്റ്റ്യൻ, ലഹരിമുക്ത ക്ലബ് കോ ഓർഡിനേറ്റർ ജിഷ അഗസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾക്ക് വിവിധ മത്സരങ്ങൾ നടത്തി.