’ദേശീയ പണിമുടക്ക് വിജയിപ്പിക്കും’
1571638
Monday, June 30, 2025 5:52 AM IST
കൽപ്പറ്റ: കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ചും വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും ട്രേഡ് യൂണിയൻ കൂട്ടായ്മ ഒന്പതിന് ദേശവ്യാപകമായി നടത്തുന്ന പണിമുടക്ക് വിജയിപ്പിക്കാൻ ടിയുസിഐ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് സാം പി. മാത്യു ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് വി.യു. ജോഷി അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. അജയകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. എം. ചുരുളി, എ.കെ. കൃഷ്ണൻകുട്ടി, കെ. രാധാകൃഷ്ണൻ. പി. സുകുമാരൻ, കെ. ബാലസുബ്രഹ്മണ്യൻ എന്നിവർ പ്രസംഗിച്ചു.