പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു
1570737
Friday, June 27, 2025 5:42 AM IST
മേപ്പാടി: ചൂരൽമലയിൽ നാട്ടുകാർ നടത്തിയ പ്രതിഷേധത്തിനെതിരെ കേസെടുത്ത നടപടിയിൽ പ്രതിഷേധിച്ച് യുഡിഎഫ് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. മേപ്പാടി ലീഗ് ഓഫീസ് പരിസരത്തു ആരംഭിച്ച പ്രകടനം ടൗണ്‍ ടൗണിൽ സമാപിച്ചു. വില്ലേജ് ഓഫീസറുടെ പരാതിയിൽ ആറു പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചേർത്ത് കേസെടുത്തിരിക്കുകയാണ്. ഈ നടപടി തിരുത്താൻ തയാറാകണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
മുസ്ലിം ലീഗ് നിയോജകമണ്ഡലം കണ്‍വീനർ ടി. ഹംസ, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബി. സുരേഷ് ബാബു, മുസ്ലിം ലീഗ് മേപ്പാടി പഞ്ചായത്ത് സെക്രട്ടറി പി.കെ. അഷ്റഫ്, ഒ. ഭാസ്കരൻ, ബി. നാസർ തുടങ്ങിയവർ പ്രസംഗിച്ചു.