നടൻ ജോണ്സണ് ഐക്കരയെ നടവയൽ നാട്ടൊരുമ ആദരിച്ചു
1571636
Monday, June 30, 2025 5:52 AM IST
നടവയൽ: കേരള സംഗീത നാടക അക്കാദമിയുടെ 2024ലെ മികച്ച പ്രഫഷണൽ നാടകനടനുള്ള അവർഡ് നേടിയ ജോണ്സണ് ഐക്കരയെ നടവയൽ നാട്ടൊരുമയുടെ നേതൃത്വത്തിൽ ആദരിച്ചു. സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി.
ടൗണിൽനിന്നു വാദ്യഘോഷങ്ങളുടെ അകന്പടിയോടെയാണ് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിലേക്ക് ജോണ്‍സനെ ആനയിച്ചത്. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ പങ്കെടുത്തു. ആദരണച്ചടങ്ങിൽ നാട്ടെരുമ ചെയർമാൻ ബാബു ചിറപ്പുറം അധ്യക്ഷത വഹിച്ചു.
സാഹിത്യകാരൻ പി.കെ. പാറക്കടവ് മുഖ്യപ്രഭാഷണം നടത്തി. ജനപ്രതിനിധികളായ അന്നക്കുട്ടി ജോസ്, സന്ധ്യ ലിഷു, ഷീമ മാനുവൽ, മേഴ്സി സാബു, വിവിധസംഘടനാ പ്രതിനിധികളായ വിൻസന്റ് ചേരവേലിൽ, ഗ്രേഷ്യസ് നടവയൽ, ബേബിച്ചൻ ആലുങ്കൽതാഴെത്ത്, പി.സി. വിൻസന്റ്, ഇരുളം രാജേഷ്, ദിവാകരൻ മാസ്റ്റർ, ടോമി ചേന്നാട്ട് എന്നിവർ പ്രസംഗിച്ചു.
മറുപടി പ്രസംഗത്തിൽ ജോണ്സണ് നാടക സംഭാഷണങ്ങൾ അരങ്ങിലെന്നവണ്ണം പറഞ്ഞത് സദസിന് കൗതുകമായി. സംഘാടക സമിതി കണ്‍വീനർ ബിനു മാങ്കൂട്ടം സ്വാഗതവും ഷാജു പി. ജയിംസ് നന്ദിയും പറഞ്ഞു. ഓർമ ഇന്റർനാഷണലിന്റെ ഗാനസന്ധ്യ ഉണ്ടായിരുന്നു.