വിദ്യാർഥികളിൽ ഭരണഘടനാ സാക്ഷരത ഉറപ്പാക്കുന്നു
1571273
Sunday, June 29, 2025 5:40 AM IST
കൽപ്പറ്റ: ജില്ലയിലെ വിദ്യാർഥികളിൽ ഭരണഘടനാ സാക്ഷരത ഉറപ്പാക്കുന്നതിന് പരിപാടികൾ ആവിഷ്കരിക്കാൻ ജില്ലാ ശിശുക്ഷേമ സമിതി വാർഷിക പൊതുയോഗം തീരുമാനിച്ചു.
കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ എഡിഎം കെ. ദേവകി ഉദ്ഘാടനം ചെയ്തു. ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് കെ.കെ. വിമൽ രാജ് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി കെ. രാജൻ വാർഷിക റിപ്പോർട്ടും ട്രഷറർ കെ. സത്യൻ വരവുചെലവ് കണക്കും അവതരിപ്പിച്ചു. അംഗങ്ങളായ കെ. സച്ചിദാനന്ദൻ, ടി.പി.വി. രവീന്ദ്രൻ, ബി. രാധാകൃഷ്ണപിളള,
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.ജി. പ്രവീണ്‍കുമാർ, എം. ജീജ, ജി. ബിനേഷ്, ബൈജു ഐസക്, സുരേഷ്ബാബു വാളൽ, കെ. ബാലഗോപാൽ, സി.കെ. ഷംസുദീൻ, ശാരദ സജീവൻ, സി. ജയരാജൻ, എം. ബഷീർ, പി.ആർ. ഗിരിനാഥൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.