നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഇടിച്ച് ആറ് കുട്ടികൾക്ക് പരിക്ക്
1571984
Tuesday, July 1, 2025 7:57 AM IST
മാനന്തവാടി: കല്ലോടി പള്ളിക്കൽ റോഡിൽ കമ്മോത്ത് ഭാഗത്ത് സ്കൂൾ കുട്ടികളുമായി വന്ന ഓട്ടോറിക്ഷയിൽ നിയന്ത്രണംവിട്ട പിക്കപ്പ് വാൻ ഇടിച്ച് ആറ് കുട്ടികൾക്ക് പരിക്ക്. പള്ളിക്കൽ ഗവ. എൽപിസ്കൂളിൽ മൂന്ന്, നാല് ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് പരിക്കേറ്റത്.
ഇന്നലെ വൈകുന്നേരം അഞ്ചോടെ നിയന്ത്രണം നഷ്ടമായ വാൻ ഓട്ടോയുടെ പിറകിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ മൂന്ന് കുട്ടികളെ വയനാട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.