അസംപ്ഷൻ ആശുപത്രിയിൽ ലഹരിവിരുദ്ധദിനം ആചരിച്ചു
1571019
Saturday, June 28, 2025 5:45 AM IST
സുൽത്താൻ ബത്തേരി: ലോക ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി ബത്തേരി അസംപ്ഷൻ ആശുപത്രിയും അസംപ്ഷൻ പള്ളി കെസിവൈഎം സംഘടനയും സംയുക്തമായി റീൽസ്, പോസ്റ്റർ നിർമാണ മത്സരവും ബോധവത്കരണ ക്ലാസും നടത്തി.
തുടർന്ന് നടന്ന പരിപാടി ബത്തേരി അസംപ്ഷൻ പള്ളി വികാരി ഫാ. തോമസ് മണക്കുന്നേൽ ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ആൻസി മരിയ അധ്യക്ഷത വഹിച്ചു. റീൽസ്, പോസ്റ്റർ നിർമാണ മത്സരത്തിലെ വിജയികകളായ അസംപ്ഷൻ കോളജ് ഓഫ് നഴ്സിംഗ്, പനമരം ഗവ. സ്കൂൾ ഓഫ് നഴ്സിംഗ് വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റും കാഷ് അവാർഡുകളും വിതരണം ചെയ്തു.
ഫാ. ജൂഡ് വട്ടക്കുന്നേൽ, ഡോ.സി. ലിസ് മാത്യു, ഡോ.എം. ചന്ദ്രൻ, ഡോ. ജോ ടുട്ടു ജോർജ്, ഡോ. സ്മിത റാണി, കൈലാസ് ബേബി, ജോയൽ ജോണ്, സി. റെജിൻ കാപ്പിൽ, സി. അലീന തുടങ്ങിയവർ പ്രസംഗിച്ചു.