ഇരുളം വേരുതോട് വനത്തിൽ വിത്തുണ്ടകൾ എറിഞ്ഞു
1571627
Monday, June 30, 2025 5:48 AM IST
പുൽപ്പള്ളി: വനം-വന്യജീവി സംരക്ഷണ വകുപ്പിന്റെ മിഷൻ ഫുഡ്, ഫോർഡർ, വാട്ടർ പദ്ധതിയുടെ ഭാഗമായി സൗത്ത് വയനാട് ഡിവിഷനിലെ ഇരുളം സ്റ്റേഷൻ പരിധിയിലെ വേരുതോട് ഭാഗത്ത് 1,300 വിത്തുണ്ടകൾ എറിഞ്ഞു.
പെരിന്തൽമണ്ണ എംഇഎസ് കോളജിലെ എൻഎസ്എസ് വോളണ്ടിയർമാരും സ്റ്റേഷൻ സ്റ്റാഫും സംയുക്തമായാണ് വിത്തേറ് നടത്തിയത്. സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ. രാമൻ ഉദ്ഘാടനം ചെയ്തു.
ചെതലത്ത് റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം.കെ. രാജീവ്കുമാർ, റേഞ്ച് ഡെപ്യൂട്ടി ഓഫീസർ കെ.പി. അബ്ദുൽഗഫൂർ, ക്യാന്പ് കോ ഓർഡിനേറ്റർ കെ. മുഹമ്മദ് ഷിബിലി, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ നിധിൻ തുടങ്ങിയവർ പങ്കെടുത്തു.