"മാടക്കര-ചീരാൽ റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണം’
1571980
Tuesday, July 1, 2025 7:57 AM IST
സുൽത്താൻ ബത്തേരി: മാടക്കര മുതൽ ചീരാൽ വരെയുള്ള അഞ്ച് കിലോമീറ്റർ റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണമെന്ന് പ്രദേശവാസികളുടെ യോഗം ആവശ്യപ്പെട്ടു.
റോഡിന്റെ അരികുചാൽ നന്നാക്കുക, വശങ്ങളിലെ കാട് വെട്ടിനീക്കുക, കെട്ടിട നിർമാണ അവശിഷ്ടങ്ങൾ പാതയോരത്ത് കൂട്ടിയിടുന്നതും റോഡ് കൈയേറിയുള്ള നിർമാണങ്ങളും തടയുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. കെ.സി.കെ. തങ്ങൾ അധ്യക്ഷത വഹിച്ചു. ടി.കെ. രാധാകൃഷ്ണൻ, ജെ.എ. രാജു, എ. സലിം, വി.എസ്. സദാശിവൻ, സലിം നൂലക്കുന്ന്, എന്നിവർ പ്രസംഗിച്ചു.