പകർച്ചവ്യാധി പ്രതിരോധം: മെഡിക്കൽ ക്യാന്പ് നടത്തി
1571274
Sunday, June 29, 2025 5:40 AM IST
തരിയോട്: പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സഹകരണത്തോടെ ആയുർസൗഖ്യം എന്ന പേരിൽ മെഡിക്കൽ ക്യാന്പ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് രാധ പുലിക്കോട് അധ്യക്ഷത വഹിച്ചു.
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.ജി. ഷിബു, കെ.വി. ഉണ്ണിക്കൃഷ്ണൻ, ചന്ദ്രൻ മടത്തുവയൽ, സൂന നവീൻ, ബീന റോബിൻസണ്, വിജയൻ തോട്ടുങ്കൽ, വത്സല നളിനാക്ഷൻ, സിബിൽ എഡ്വേർഡ്, കെ.എൻ. ഗോപിനാഥൻ എന്നിവർ പ്രസംഗിച്ചു.
മെഡിക്കൽ ഓഫീസർ ഡോ.സരസ്വതീദേവി സ്വാഗതവും യോഗ ഇൻസ്ട്രക്ടർ എം.പി. രശ്മി നന്ദിയും പറഞ്ഞു. ക്യാന്പിൽ പങ്കെടുത്തവർക്ക് പകർച്ചവ്യാസി പ്രതിരോധ മരുന്നുകൾ സൗജന്യമായി നൽകി.