അടിയന്തരാവസ്ഥ ഭരണഘടനയ്ക്കുനേരേ നടന്ന ആദ്യ കടന്നാക്രമണം: രാഷ്ട്രീയ യുവജനതാദൾ
1571977
Tuesday, July 1, 2025 7:57 AM IST
കൽപ്പറ്റ: അടിയന്തരാവസ്ഥ ഭരണഘടനയ്ക്ക് നേരേ നടന്ന ആദ്യ കടന്നാക്രമണമാണെന്ന് രാഷ്ട്രീയ യുവജനതാദൾ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ സദസ് അഭിപ്രായപ്പെട്ടു.
അടിയന്തരാവസ്ഥയ്ക്കെതിരേ രാജ്യവ്യാപകമായി പോരാട്ടത്തിന് നേതൃത്വം നൽകിയ സോഷ്യലിസ്റ്റുകൾക്ക് മാത്രമേ ഫാസിസ്റ്റ് ഭരണത്തിനെതിരായ പോരാട്ടത്തിനു നേതൃത്വം നൽകാൻ കഴിയൂവെന്ന് വിലയിരുത്തി. ജില്ലാ പ്രസിഡന്റ് പി.പി. ഷൈജൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷൈജൽ കൈപ്പങ്ങൽ അധ്യക്ഷത വഹിച്ചു. പി.ജെ. ജോമിഷ്, നിസാർ പള്ളിമുക്ക്, നിഷാൽ ചുളുക്ക, നിജിൽ വെള്ളേങ്ങര, ജേക്കബ് പുത്തുമല എന്നിവർ പ്രസംഗിച്ചു.