ലഹരിവിരുദ്ധ കാന്പയിൻ നടത്തി
1571629
Monday, June 30, 2025 5:49 AM IST
പഴൂർ: സെന്റ് ആന്റണീസ് യുപി സ്കൂളിൽ ലഹരിവിരുദ്ധ കാന്പയിൻ തുടങ്ങി. സിവിൽ എക്സൈസ് ഓഫീസറും വിമുക്തി മിഷൻ താലൂക്ക് കോ ഓർഡിനേറ്ററുമായ നിക്കോളാസ് ജോസ് ഉദ്ഘാടനം ചെയ്തു. കാന്പയിന്റെ ഭാഗമായി അദ്ദേഹം ബോധവത്കരണ ക്ലാസെടുത്തു.
ഹെഡ്മാസ്റ്റർ കെ.ജി. ജോണ്സണ് അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് റെജീന ആൻഡ്രൂസ്, ലഹരി വിരുദ്ധ ക്ലബ് അധ്യാപക പ്രതിനിധി കെ.എസ്. ഷിൽന, വിദ്യാർഥി പ്രതിനിധി നവനീത് പി. അനിൽ, വി.എ. അനിഘ എന്നിവർ പ്രസംഗിച്ചു. കുട്ടികൾ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. ലഹരിക്കെതിരേ കയ്യൊപ്പ് ശേഖരണം നടത്തി.
ബോധവത്കരണം നൽകി
സുൽത്താൻ ബത്തേരി: സെന്റ് മേരീസ് കോളജ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി ഉപയോഗത്തിന്റെ തിക്തഫലങ്ങൾ സംബന്ധിച്ച് രക്ഷിതാക്കൾക്ക് ക്ലാസ് നൽകി. വിമുക്തി മിഷൻ താലൂക്ക് കോ ഓർഡിനേറ്റർ നിക്കോളാസ് ജോസ് ക്ലാസെടുത്തു. വൈസ് പ്രിൻസിപ്പൽ ബിജുന ബാസ്റ്റിൻ സ്വാഗതം പറഞ്ഞു.
വെള്ളമുണ്ട: നശാമുക്ത് ഭാരത് അഭിയാന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ നേതൃത്വത്തിൽ എട്ടേനാലിൽ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം ആചരിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ലഹരിവിരുദ്ധ പോസ്റ്റർ പ്രകാശനം അദ്ദേഹംനിർവഹിച്ചു. രാജൻ എക്സൽ അധ്യക്ഷത വഹിച്ചു. പി. റഹ്മാൻ, പി. രാഹുൽ, അബ്ദുള്ള, അജി, മിഥുൻ എന്നിവർ പ്രസംഗിച്ചു.
പനമരം: ലഹരിവിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി ഗവ.സ്കൂൾ എസ്പിസി യൂണിറ്റിന്റെ നേതൃത്വത്തിൽ ടൗണിൽ അംബ്രല്ല മാർച്ച് നടത്തി. 250 ഓളം വിദ്യാർഥികൾ പങ്കെടുത്തു. വിമുക്തി മിഷൻ ജില്ലാ കോ ഓർഡിനേറ്റർ എൻ.സി. സജിത്ത്കുമാർ, പിടിഎ പ്രസിഡന്റ് സി.കെ. മുനീർ, ഹെഡ്മിസ്ട്രസ് ഷീജ ജയിംസ്, കെ. രേഖ, ടി. നവാസ് എന്നിവർ നേതൃത്വം നൽകി.
ബൈക്ക് റാലി നടത്തി
കൽപ്പറ്റ: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ പോലീസ് ബൈക്ക് റാലി നടത്തി. കാക്കവയൽ ജവാൻ സ്മൃതി മണ്ഡപത്തിനടുത്തുനിന്നു പുതിയ സ്റ്റാൻഡ് പരിസരത്തേക്കായിരുന്നു റാലി. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഫ്ളാഗ് ഓഫ് ചെയ്തു. സമാപനയോഗത്തിൽ ഡിവൈഎസ്പി പി.എൽ. ഷൈജു അധ്യക്ഷത വഹിച്ചു.
നർകോടിക് സെൽ ഡിവൈഎസ്പി എം.കെ. ഭരതൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.ജി. പ്രവീണ്കുമാർ, ജനമൈത്രി ജില്ലാ അസി.നോഡൽ ഓഫീസർ കെ.എം. ശശിധരൻ, കെപിഒഎ ജില്ലാ സെക്രട്ടറി സജീവൻ, കെപിഎ ജില്ലാ പ്രസിഡന്റ് വിപിൻ സണ്ണി, സെക്രട്ടറി ഇർഷാദ് മുബാറക് എന്നിവർ പ്രസംഗിച്ചു.