വിജയോത്സവം നടത്തി
1571013
Saturday, June 28, 2025 5:41 AM IST
തരിയോട്: ഗവ.ഹയർസെക്കൻഡറി സ്കൂളിൽനിന്ന് മികച്ച വിജയം കരസ്ഥമാക്കിയ എസ്എസ്എൽസി, പ്ലസ് ടു വിദ്യാർഥികൾക്കുള്ള മെമന്േറായും വിവിധ സ്കോളർഷിപ്പ് വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ നിർവഹിച്ചു.
അറക്കപ്പറന്പിൽ തോമസ് എഡ്യൂക്കേഷൻ എൻഡോവ്മെന്റ്, ശാരദാമ്മ മെമ്മോറിയൽ എൻഡോവ്മെന്റ്, മാത്യു മെമ്മോറിയൽ എൻഡോവ്മെന്റ്, ശ്രീമതി മെമ്മോറിയൽ എൻഡോവ്മെന്റ് എന്നിവ മികച്ച വിജയം നേടിയവർക്ക് നൽകി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിക്ക് തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു.
പിടിഎ പ്രസിഡന്റ് ബെന്നി മാത്യു, സീനിയർ അസിസ്റ്റന്റ് മറിയം മഹമ്മൂദ്, തരിയോട് ഗ്രാമപഞ്ചായത്ത് അഗം വിജയൻ തോട്ടുങ്ങൽ, മദർ പിടിഎ പ്രസിഡന്റും തരിയോട് ഗ്രാമപഞ്ചായത്ത് അംഗവുമായ സൂനാ നവീൻ, എഡിഎൻഒ എസ്പിസി മോഹൻദാസ് കുളങ്ങര,
പ്രിൻസിപ്പൽ എം. രാധിക, പിടിഎ വൈസ്പ്രസിഡന്റ് ടി.ഒ. പത്രോസ്, മദർ പിടിഎ വൈസ്പ്രസിഡന്റ് രഞ്ജിനി അനി, എസ്എംസി ചെയർമാൻ പി.എം. കാസിം, പി.കെ. സത്യൻ, എൻ.പി. മാത്യു, എ. മുഹമ്മദ് ബഷീർ, സ്റ്റാഫ് സെക്രട്ടറി ഷാജു ജോണ് എന്നിവർ പ്രസംഗിച്ചു.