ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു
1571986
Tuesday, July 1, 2025 7:58 AM IST
വടുവഞ്ചാൽ: വൈഎംസിഎ വടുവഞ്ചാൽ യൂണിറ്റിന്റെ നേതൃത്വത്തിൽ ഈ വർഷം എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു.
മികവ് 2025 എന്ന പേരിൽ നടത്തിയ പ്രോഗ്രാം വൈഎംസിഎ സബ് റീജിയണ്‍ ചെയർമാൻ സി.ജെ. ടോമി ഉദ്ഘാടനം ചെയ്തു. വൈഎംസിഎ രക്ഷാധികാരി ഫാ. ഗീവർഗീസ് മഠത്തിൽ അനുഗ്രഹ സന്ദേശം നൽകി. സബ് റീജിയണ്‍ ജനറൽ കണ്‍വീനർ ജയിംസ് ജോസഫ് വിജയികളെ ആദരിച്ചു.
വൈഎംസിഎ വടുവഞ്ചാൽ യൂണിറ്റ് വൈസ് പ്രസിഡന്റ് സാബു വർഗീസ് അധ്യക്ഷത വഹിച്ചു. വൈഎംസിഎ യൂണിറ്റ് സെക്രട്ടറി കെ.എം. ജോസ്, ട്രഷറർ ജോണ്സണ് തൊഴുതുങ്കൽ, മോഹൻ, റോഷിനി, സാജൻ, ജയിംസ് രാജ് തുടങ്ങിയവർ പ്രസംഗിച്ചു. സി.വി. ജോണ്സണ്, എ.ജെ. ബെന്നിഎന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.