ബത്തേരി ശ്രേയസിൽ ഹെലൻ കെല്ലർ ദിനം ആചരിച്ചു
1571281
Sunday, June 29, 2025 5:43 AM IST
സുൽത്താൻ ബത്തേരി: ബത്തേരി രൂപതയുടെ സാമൂഹികസേവന വിഭാഗമായ ശ്രേയസ് എപിഎഫ് പ്രോജക്ടിന്റെ ഭാഗമായി ഹെലൻ കെല്ലർ ദിനം ആചരിച്ചു. ജില്ലാ സാമൂഹികനീതി ഓഫീസർ ജോണ് ജോഷി ഉദ്ഘാടനം ചെയ്തു.
ശ്രേയസ് എക്സിക്യുട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ അധ്യക്ഷത വഹിച്ചു. പ്രോജക്ട് മാനേജർ കെ.പി. ഷാജി, കമ്മ്യൂണിറ്റി കോ ഓർഡിനേറ്റർമാരായ ജെൻസി ചെറിയാൻ, നവിത മോഹൻ, ഡെലീന പ്രിൻസ് എന്നിവർ പ്രസംഗിച്ചു.
സ്പർശ് പ്രോജക്ട് ടീം അംഗങ്ങളുടെ നേതൃത്വത്തിൽ കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ, വിവിധ മേഖലകളിൽ മികവു പുലർത്തിയവരെ ആദരിക്കൽ എന്നിവ നടന്നു.