കേസെടുത്തതിനെ അപലപിച്ചു
1570741
Friday, June 27, 2025 5:42 AM IST
കൽപ്പറ്റ: ചൂരൽമലയിൽ കഴിഞ്ഞ ദിവസം നടന്ന ജനകീയ പ്രതിഷേധവുമായി ബന്ധപ്പെട്ട് ചിലർക്കെതിരേ കേസെടുത്തതിനെ ഐഎൻടിയുസി ജില്ലാ ജനറൽ ബോഡി യോഗം അപലപിച്ചു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജൂലൈ 22ന് കളക്ടറേറ്റ് മാർച്ചും ധർണയും സംഘടിപ്പിക്കാൻ തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് പി.പി. ആലി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ബി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. സി. ജയപ്രസാദ്, ഉമ്മർ കുണ്ടാട്ടിൽ, മായ പ്രദീപ്, ടി. ഉഷാകുമാരി, എൻ.കെ. ജ്യോതിഷ് കുമാർ, മോഹൻദാസ് കോട്ടക്കൊല്ലി, കെ.ടി. നിസാം, താരിഖ് കടവൻ, കെ.കെ. രാജേന്ദ്രൻ,
പി.എൻ. ശിവൻ, സി.എ. ഗോപി, കെ. അജിത, ജിനി തോമസ്, മണി പാന്പനാൽ, ഒ. ഭാസ്കരൻ, ശ്രീനിവാസൻ തൊവരിമല, സി.എ. അരുണ്‍ ദേവ്, ഹർഷൻ കോന്നാടൻ, ആർ. ഉണ്ണിക്കൃഷ്ണൻ, രാധ രാമസ്വാമി എന്നിവർ പ്രസംഗിച്ചു.