ലഹരിവിരുദ്ധ റാലി നടത്തി
1571985
Tuesday, July 1, 2025 7:57 AM IST
പുൽപ്പള്ളി: ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് സഹകരണത്തോടെ പുൽപ്പള്ളി ടൗണിൽ ലഹരി വിരുദ്ധ റാലിയും ഫ്ളാഷ് മോബും സംഘടിപ്പിച്ചു.
പുൽപ്പള്ളി സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങൾ, പൊതുജനങ്ങൾ, വൈഎംസിഎ, ചുമട്ടുതൊഴിലാളികൾ, സംയുക്ത ഓട്ടോ ടാക്സി ഡ്രൈവേഴ്സ് യൂണിയൻ, സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ, നാഷണൽ സർവീസ് സ്കീം അംഗങ്ങൾ തുടങ്ങിയവരുടെ സഹകരണത്തോടെയായിരുന്നു പരപാടി. കാപ്പിസെറ്റ് ഗവ. ഹൈസ്കൂൾ എസ്പിസി യൂണിറ്റ്, കല്ലുവയൽ ജയശ്രീ ഹൈസ്കൂൾ എസ്പിസി യൂണിറ്റിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെടുത്തു.
മുള്ളൻകൊല്ലി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് വിദ്യാർഥികൾ ഫ്ളാഷ് മോബും നൃത്തവിരുന്നും അവതരിപ്പിച്ചു. സിബി മൈക്കിൾ ഗസൽ സംഗീതം അവതരിപ്പിച്ചു. ഇൻസ്പെക്ടർ കെ.എസ്. അജേഷ് ലഹരി വിരുദ്ധ പ്രതിജ്ഞയും സബ് ഇൻസ്പെക്ടർ സി. രാംകുമാർ ലഹരി വിരുദ്ധ സന്ദേശവും നൽകി. ചടങ്ങിൽ എഎസ്ഐ കെ.വി. സജി അധ്യക്ഷത വഹിച്ചു. വനിത സിപിഒ ആതിര, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് മത്തായി ആതിര, വൈഎംസിഎ പ്രതിനിധി ലിയോ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് അംഗം അജേഷ് കുമാർ, വ്യാപാരി വ്യവസായി സഹകരണ ബാങ്ക് പ്രസിഡന്റ് ഇ.ടി. ബാബു, സ്റ്റേഷൻ റൈറ്റർ വി.പി. ബിജു, ബാബു പ്രണവം എന്നിവർ പ്രസംഗിച്ചു.
പുൽപ്പള്ളി: യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ബാവയുടെ കൽപ്പനപ്രകാരം ലഹരിവിരുദ്ധ ദിനമാചരിച്ചു. ചീയന്പം മോർ ബസേലിയോസ് പള്ളിയിൽ വികാരി ഫാ. മത്തായിക്കുഞ്ഞ് ചാത്തനാട്ടുകുടി പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. മയക്കുമരുന്നും രാസലഹരിയും ഉപയോഗിക്കുകയില്ലെന്നും ലഹരി വിമുക്തസമൂഹത്തിനായി പ്രയത്നിക്കുമെന്നും ഇടവക ജനങ്ങൾ പ്രതിജ്ഞ ചെയ്തു. ട്രസ്റ്റി സിജു പൗലോസ് തോട്ടത്തിൽ, സെക്രട്ടറി ഏബ്രഹാം ചുമതയിൽ തുടങ്ങിയവർ നേതൃത്വം നൽകി.