ദേശീയ പണിമുടക്ക് വിജയിപ്പിക്കും: യുഡിടിഎഫ്
1571011
Saturday, June 28, 2025 5:41 AM IST
കൽപ്പറ്റ:കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരേ ജൂലൈ ഒന്പതിന് നടത്തുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ യുഡിടിഎഫ് ജില്ലാ നേതൃയോഗം തീരുമാനിച്ചു.
പണിമുടക്കിന്റെ പ്രചാരണത്തിന് അഞ്ചിന് കൽപ്പറ്റ, ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിൽ പ്രകടനവും പൊതുയോഗവും നടത്തും.
ഏഴ്, എട്ട് തീയതികളിൽ പഞ്ചായത്തുകേന്ദ്രങ്ങളിൽ വിളംബരജാഥ സംഘടിപ്പിക്കും. ചെയർമാൻ പി.പി. ആലി അധ്യക്ഷത വഹിച്ചു.
സി. മൊയ്തീൻകുട്ടി, പി. ഇസ്മയിൽ, ബി. സുരേഷ്ബാബു, ടി. ഹംസ, ഉമ്മർ കുണ്ടാട്ടിൽ, ടി.എ. റെജി, സി. കുഞ്ഞബ്ദുള്ള, ജ്യോതിഷ്കുമാർ, കെ.കെ. രാജേന്ദ്രൻ, സി.എ. ഗോപി, ഷിനോജ് കോടന്നൂർ എന്നിവർ പ്രസംഗിച്ചു.