കാലവർഷമായതോടെ കബനീ തീരങ്ങളിൽ വീശുവല നിർമാണം സജീവം
1571976
Tuesday, July 1, 2025 7:57 AM IST
മാനന്തവാടി: കാലവർഷമായതോടെ കബനീ തീരങ്ങളിൽ വിശുവല നിർമാണം സജീവമായി. മാനന്തവാടി അഗ്രഹാഹരം പുഴയുടെ തീരത്താണ് ഒരു പറ്റം യുവാക്കൾ വീശുവല നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. വിവിധ ഭാഗങ്ങളിൽ നിന്ന് വീശുവല അന്വേഷിച്ചെത്തുന്നവർക്ക് വല നിർമിച്ച് നല്‍കുകയാണിവർ.
മാനന്തവാടി അഗ്രഹാരം ഉന്നതിയിൽ എ.കെ. മനുവിന്റെ നേതൃത്വത്തിലാണ് വല നിർമിച്ച് നല്‍കുന്നത്. മഴപെയ്ത് പുഴയിലും വയലിലുമെല്ലാം വെള്ളം കയറിയതോടെ പ്രദേശവാസികളുൾപ്പെടെ ഒട്ടേറെ ആളുകളാണ് അഗ്രഹാരം പുഴയുടെ തീരത്ത് മീൻപിടുത്തത്തിൽ ഏർപ്പെടുന്നത്. വീശുവലയുടെ ലഭ്യതക്കുറവ് മൂലം ഏറെ ആളുകളും തണ്ടാടിയുപയോഗിച്ചാണ് മീൻ പിടിക്കുന്നത്. ഈ സാധ്യത കണക്കിലെടുത്താണ് വീശുവല നിർമാണത്തിൽ ഇവർ സജീവമായിരിക്കുന്നത്. വലയും നൂലും ഈയക്കട്ടികളുമാണ് നീർമാണ സാമഗ്രികൾ. ഇവ വാങ്ങി നല്കിയാൽ മൂന്നു ദിവസത്തിനുള്ളിൽ വല തയാറാക്കി നൽകും.