തരിയോട് ഗവ.സ്കൂളിൽ വിജയോത്സവം നടത്തി
1571630
Monday, June 30, 2025 5:49 AM IST
തരിയോട്: ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു.
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് മെമന്റോ നൽകി. അറക്കപ്പറന്പിൽ തോമസ് എഡ്യൂക്കേഷൻ എൻഡോവ്മെന്റ്, ശാരദാമ്മ മെമ്മോറിയൽ എൻഡോവ്മെന്റ്, മാത്യു മെമ്മോറിയൽ എൻഡോവ്മെന്റ്, ശ്രീമതി മെമ്മോറിയൽ എൻഡോവ്മെന്റ് എന്നിവ വിതരണം ചെയ്തു.
പഞ്ചായത്ത് അംഗം വിജയൻ തോട്ടുങ്ങൽ, മദർ പിടിഎ പ്രസിഡന്റും പഞ്ചായത്ത് അഗവുമായ സൂനാ നവീൻ, എഡിഎൻഒ എസ്പിസി മോഹൻദാസ് കുളങ്ങര, പ്രിൻസിപ്പൽ എം. രാധിക, പിടിഎ വൈസ് പ്രസിഡന്റ് ടി.ഒ. പത്രോസ്, മദർ പിടിഎ വൈസ് പ്രസിഡന്റ് രഞ്ജിനി അനി, എസ്എംസി ചെയർമാൻ പി.എം. കാസിം, പി.കെ. സത്യൻ, എൻ.പി. മാത്യു, എ. മുഹമ്മദ് ബഷീർ, സ്റ്റാഫ് സെക്രട്ടറി ഷാജു ജോണ് എന്നിവർ പ്രസംഗിച്ചു.
പിടിഎ പ്രസിഡന്റ് ബെന്നി മാത്യു സ്വാഗതവും സീനിയർ അസിസ്റ്റന്റ് മറിയം മഹ്മൂദ് നന്ദിയും പറഞ്ഞു.