പഞ്ചായത്തുകളുടെ അധികാരവും പണവും കവർന്നെടുത്ത ഭരണം : എൻ.ഡി. അപ്പച്ചൻ
1571012
Saturday, June 28, 2025 5:41 AM IST
മീനങ്ങാടി: പഞ്ചായത്തുകളുടെ അധികാരങ്ങൾ കവർന്നെടുത്തും പദ്ധതി തുകയിൽ കുറവു വരുത്തിയും മാർച്ച് മാസത്തിലെ ട്രഷറി നിയന്ത്രണങ്ങളും മൂലം പ്രാദേശിക സർക്കാരുകളെ അട്ടിമറിച്ച പിണറായി സർക്കാരിന് എതിരെയുള്ള വിധിയെഴുത്താവും വരുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പെന്ന് ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ.
മീനങ്ങാടി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എ.പി. ലൗസണ്‍ നഗറിൽ ചേർന്ന മിഷൻ 2025 കോണ്‍ഗ്രസ് പഞ്ചായത്തീരാജ് വികസന സെമിനാർ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിലന്പൂർ ഉപതെരഞ്ഞെടുപ്പിന്റെ ചുവടുപിടിച്ച് വരുന്ന പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഒറ്റക്കെട്ടായി നിന്ന് പ്രവർത്തിക്കണമെന്ന് യോഗം ആഹ്വാനം ചെയ്തു. എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മനോജ് ചന്ദനക്കാവ് അധ്യക്ഷത വഹിച്ചു.
ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, കെ.എൽ. പൗലോസ്, കെ.ഇ. വിനയൻ, ഡി.പി. രാജശേഖരൻ, വർഗീസ് മുരിയൻകാവിൽ, എം. വേണുഗോപാൽ, ഒ.വി. അപ്പച്ചൻ, എൻ.സി. കൃഷ്ണകുമാർ, രാംകുമാർ സൂചിപ്പാറ, ബേബി വർഗീസ്, വി.എം. വിശ്വനാഥൻ, കെ. ജയപ്രകാശ്, എൻ.എം. ലാൽ, ടി.പി. ഷിജ എന്നിവർ പ്രസംഗിച്ചു.