അരിമുള പാലം-വാണാറന്പത്ത് റോഡ് തകർന്നു
1571979
Tuesday, July 1, 2025 7:57 AM IST
കേണിച്ചിറ: പൂതാടി പഞ്ചായത്തിലെ താഴെമുണ്ട അരിമുള പാലം-വാണാറന്പത്ത് റോഡ് തകർന്നു. കൃത്യമായ അറ്റകുറ്റപ്പണിയുടെ അഭാവമാണ് റോഡിന്റെ ദുരവസ്ഥയ്ക്കു കാരണം.
രണ്ടുവർഷം മുന്പ് നാട്ടുകാർ പിരിവെടുത്ത് ഒരുവിധം സഞ്ചാരയോഗ്യമാക്കിയെങ്കിലും മഴ ശക്തമായതോടെ റോഡ് പഴയ സ്ഥിതിയിലായി. തകർന്ന റോഡിലൂടെ ഓടാൻ ടാക്സി, ഓട്ടോ ഡ്രൈവർമാർ മടിക്കുകയാണ്. സ്കൂൾ ബസുകൾ സാഹസപ്പെട്ടാണ് ഇതുവഴി ഓടുന്നത്. കേണിച്ചിറയിൽനിന്നു വരദൂരിലേക്കും പൂതാടി കോട്ടവയൽ ഭാഗത്തും എളുപ്പം എത്താൻ ഉതകുന്നാതാണ് അരിമുള പാലം-വാണാറന്പത്ത് റോഡ്.