ആർജെഡി കണ്വൻഷൻ നടത്തി
1571978
Tuesday, July 1, 2025 7:57 AM IST
കൽപ്പറ്റ: അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം ആർജെഡി ജില്ലാ കമ്മിറ്റി കരിദിനമായി ആചരിച്ചു. ഇതിന്റെ ഭാഗമായി നടന്ന കണ്വൻഷൻ സംസ്ഥാന സമിതിയംഗം കെ.കെ. ഹംസ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് പി.കെ. രാജൻ അധ്യക്ഷത വഹിച്ചു.
ഭാരത് സേവിക് അവാർഡും ഡോ.ബി.ആർ. അംബേദ്കർ ദേശീയ പുരസ്കാരവും നേടിയ യു.എൻ. സുധാകരനെ ആദരിച്ചു. ജില്ലാ പ്രസിഡന്റ് കെ.കെ. രാജൻ, എൻ.ഒ. ദേവസി, യു.എ. ഖാദർ, കെ.എ. സ്കറിയ, സി.കെ. നൗഷാദ്, കെ.ബി. രാജുകൃഷ്ണ, പി.പി. ഷൈജൽ എന്നിവർ പ്രസംഗിച്ചു.