മത്സ്യ-മാംസ മാർക്കറ്റിൽ പരിശോധന കർശനമാക്കണം: ബിജെപി
1571637
Monday, June 30, 2025 5:52 AM IST
പുൽപ്പള്ളി: മാർക്കറ്റിൽ പഴകിയതും കേടുവന്നതുമായ മത്സ്യവും മാംസവും വിൽക്കുന്നില്ലെന്ന് അധികാരികൾ ഉറപ്പുവരുത്തണമെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
മാർക്കറ്റിലെ സ്റ്റാളുകളിൽ ഒന്നിൽ കഴിഞ്ഞ ദിവസം വിറ്റ പോത്തിറച്ചിൽ പുഴുവിനെ കണ്ടെത്തിയിരുന്നു. ഉദ്യോഗസ്ഥരുടെ വീഴ്ചയിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്. മാർക്കറ്റിൽനിന്നു വാങ്ങുന്ന മാംസമാണ് ടൗണിലെ ഹോട്ടലുകളിൽ പാകം ചെയ്ത് വിൽക്കുന്നത്.
രോഗങ്ങൾ ഇല്ലാത്ത മൃഗങ്ങളുടെ മാംസമാണ് മാർക്കറ്റിൽ വിൽപനയ്ക്കു വയ്ക്കുന്നതെന്ന് ഉത്തരവാദപ്പെട്ടവർ ഉറപ്പുവരുത്തണം. വ്യാപാരികൾ തോന്നിയ വിലയ്ക്ക് പോത്തിറച്ചി വിൽക്കുന്നതിന് തടയിടണമെന്നും യോഗം ആവശ്യപ്പെട്ടു.
കെ.കെ. അരുണ്‍ അധ്യക്ഷത വഹിച്ചു. വി.ആർ. ദിനേഷ്, അഭിലാഷ് വാസു, കെ. പ്രതീഷ്, അമൽ അന്പാടി, ഇ. സണ്ണി എന്നിവർ പ്രസംഗിച്ചു.