കെസിബിസി മദ്യവിരുദ്ധ സമിതി ലോക ലഹരി വിരുദ്ധദിനം ആചരിച്ചു
1570747
Friday, June 27, 2025 5:45 AM IST
മാനന്തവാടി: ലോക ലഹരിവിരുദ്ധ ദിനത്തിൽ ദ്വാരക പാസ്റ്ററൽ സെന്ററിൽ മാനന്തവാടി രൂപത മദ്യ വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സംഗമം നടത്തി. മാനന്തവാടി രൂപത സഹായ മെത്രാൻ മാർ അലക്സ് താരാമംഗലം ഉദ്ഘാടനം ചെയ്തു. രൂപതയിലെ വിവിധ ഇടവകകളിൽ നിന്ന് പങ്കെടുത്ത മദ്യവിരുദ്ധ പ്രവർത്തകർ, മേഖല ഡയറക്ടർമാർ, സിസ്റ്റേഴ്സ് വിദ്യാർഥികൾ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു. രൂപത ഡയറക്ടർ ഫാ. സണ്ണി മഠത്തിൽ ക്ലാസെടുത്തു.
ലഹരിക്കെതിരേ സർക്കാർ താത്കാലിക പ്രസ്താവന നടത്തുകയും അതീവ രഹസ്യമായി ബിവറേജ് മദ്യഷാപ്പുകൾ തുറക്കാൻ നടത്തുന്ന നീക്കത്തിൽ നിന്ന് പിൻമാറണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
യോഗത്തിൽ മദ്യവിരുദ്ധ സമിതി രൂപതാ പ്രസിഡന്റ് വി.ഡി. രാജു വല്യാറയിൽ അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ ഫാ. സണ്ണി മഠത്തിൽ, ഫാ. ബാബു മൂത്തേടം, ഫാ. ബിജു തൊണ്ടിപറന്പിൽ, മാനന്തവാടി രൂപത പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ജോസ് മാത്യു പുഞ്ചയിൽ,
മാത്യു ആര്യപ്പള്ളി, എൻ.എം. ഷാജി, ലില്ലി പെരുന്പനാനിക്കൽ, ജോയി ചൂരനോലി, ബേബി പേടപ്പാട്ട്, ലിസി കൂവയ്ക്കൽ, മരിയ ഇഞ്ചിക്കാലായിൽ, റീത്ത സ്റ്റാൻലി, മാത്യു പുതുപറന്പിൽ, സിസ്റ്റർ കാർമ്മൽ സിഎംസി എന്നിവർ പ്രസംഗിച്ചു.