വണ്ടിക്കടവിൽ കാട്ടാനകൾ കൃഷി നശിപ്പിച്ചു
1571634
Monday, June 30, 2025 5:49 AM IST
പുൽപ്പള്ളി: വണ്ടിക്കടവിൽ കാട്ടാനകൾ കൃഷി നശിപ്പിച്ചു. വനാതിർത്തിയിലെ തൂക്കുവേലി മരംമറിച്ചു തർത്താണ് കഴിഞ്ഞ ദിവസം രാത്രി ആനകൾ കൃഷിയിടങ്ങളിൽ ഇറങ്ങിയത്. തറയിൽ ദേവസ്യയുടെ തോട്ടത്തിലെ തെങ്ങ്, കമുക്, പ്ലാവ് എന്നിവ ആനകൾ നശിപ്പിച്ചു. നേരം പുലർന്നശേഷമാണ് ആനകൾ വനത്തിലേക്ക് മടങ്ങിയത്.
കർണാടക അതിർത്തിയിലൂടെ ഒഴുകുന്ന കന്നാരംപുഴയോടു ചേർന്ന പ്രദേശമാണ് വണ്ടിക്കടവ്. പുഴ കടന്നാണ് ആനകൾ ജനവാസ മേഖലയിൽ എത്തുന്നത്. ആനകളെ ഉൾവനത്തിലേക്കു തുരത്തണമെന്നും വനാതിർത്തിയിലെ പ്രതിരോധ സംവിധാനങ്ങൾ കുറ്റമറ്റതാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.