കുടുംബങ്ങളെ ക്യാന്പിലേക്ക് മാറ്റി
1571008
Saturday, June 28, 2025 5:41 AM IST
സുൽത്താൻബത്തേരി: കല്ലൂർപുഴ കരകവിഞ്ഞ് ഉന്നതിയിലേക്ക് വെള്ളംകയറാൻ തുടങ്ങിയതോടെ മുൻകരുതലെന്ന നിലയിൽ കുടുംബങ്ങളെ ക്യാന്പിലേക്ക് മാറ്റി. പുഴംകുനി ഉന്നതിയിലെ നാല് കുടുംബങ്ങളിലെ ഒന്പത്പേരെയാണ് കല്ലൂർ ഹയർസെക്കൻഡറി സ്കൂളിലെ ക്യാന്പിലേക്ക് മാറ്റിയത്.
ഇന്നലെ പുലർച്ചെ പന്ത്രണ്ടോടെയാണ് പഞ്ചായത്ത്, റവന്യു, ട്രൈബൽ, ഫയർ ആൻഡ് റസ്ക്യു അധികൃതരെത്തി കുടുംബങ്ങളെ ക്യാന്പിലേക്ക് മാറ്റിയത്. ബുധനാഴ്ച രാത്രിയും കുടുംബങ്ങളെ മുൻകരുതലെന്ന നിലയിൽ തിരുവണ്ണൂർ അങ്കണവാടിയിലേക്ക് മാറ്റിയിരുന്നു.
വ്യാഴാഴ്ച രാവിലെ വെള്ളം കുറഞ്ഞതിനെതുടർന്ന് കുടുംബങ്ങൾ വീടുകളിലേക്ക് മടങ്ങിയിരുന്നു. തുടർന്ന് ഇന്നലെ പുലർച്ചെ വീണ്ടും കുടുംബങ്ങളെ ക്യാന്പിലേക്ക് മാറ്റുകയായിരുന്നു.