നവീകരിച്ച പാചകപ്പുരയും കിഡ്സ് പാർക്കും ഉദ്ഘാടനം ചെയ്തു
1571280
Sunday, June 29, 2025 5:40 AM IST
മാനന്തവാടി: ദ്വാരക എയുപി സ്കൂളിൽ നവീകരിച്ച പാചകപ്പുരയുടെയും കിഡ്സ് പാർക്കിന്റെയും വെഞ്ചരിപ്പും ഉദ്ഘാടനവും രൂപത കോർപറേറ്റ് മാനേജർ ഫാ.സിജോ ഇളംകുന്നപ്പുഴ നിർവഹിച്ചു.
പിടിഎ പ്രസിഡന്റ് പി.എ. ജിജേഷ് അധ്യക്ഷത വഹിച്ചു. എടവക പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ഷിഹാബ് അയാത്ത്, 11-ാം വാർഡ് മെംബർ ഷിൽസണ്‍ മാത്യു, ഹെഡ്മിസ്ട്രസ് സിസ്റ്റർ സിജി ജോസഫ്,
ബത്തേരി അസംപ്ഷൻ എയുപി സ്കൂൾ ഹെഡ്മാസ്റ്റർ ഷോജി ജോസഫ്, എംപിടിഎ പ്രസിഡന്റ് ഡാനി ബിജു, സ്റ്റാഫ് സെക്രട്ടറി സുനിൽ അഗസ്റ്റ്യൻ, അധ്യാപകൻ ജോണ്സണ് കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.