യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായി മരം
1570738
Friday, June 27, 2025 5:42 AM IST
സുൽത്താൻ ബത്തേരി: യാത്രക്കാർക്കും വാഹനങ്ങൾക്കും വൈദ്യുതിലൈനുകൾക്കും ഭീഷണിയായി പാതയോരത്തെ വൻമരം. വടക്കനാട് മണലാടി കവലയിലാണ് ഒരുവശം ഉണങ്ങി ദ്രവിച്ച ഭീഷണിയായ വാകമരം റോഡിലേക്ക് ചാഞ്ഞ് നിൽക്കുന്നത്.
ഇതിനുചുവട്ടിലൂടെയാണ് പണയന്പം, പള്ളിവയൽ, മണലാടി, കരിപ്പൂര് മേഖലകളിലേക്കുള്ള വൈദ്യുതി ലൈനുകൾ കടന്നുപോകുന്നത്. മരത്തിൽ നിന്ന് മീറ്ററുകൾ മാത്രം മാറിയാണ് ട്രാൻസ്ഫോർമർ സ്ഥിതിചെയ്യുന്നത്. ശക്തമായ കാറ്റിലും മഴയിലുംപെട്ട് മരം കടപുഴകിയാൽ വലിയ അപകടം സംഭവിക്കുമെന്നതിൽ സംശയമില്ല.
ഇക്കാര്യം ചൂണ്ടികാട്ടി മരം മുറിച്ച് നീക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ പരാതിയെ തുടർന്ന് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ റവന്യു വകുപ്പിന് കത്ത് നൽകിയിട്ടും നടപടിയുണ്ടായിട്ടില്ലെന്നാണ് ആരോപണം.
വിദ്യാർഥികളും പ്രദേശവാസികളും ബത്തേരി ഭാഗത്തേക്ക് പോകാൻ ബസ് കാത്തുനിൽ്ക്കുന്ന കേന്ദ്രവും ഈ മരത്തിന് സമീപമാണ്. മരം വീണ് അപകടം സംഭവിക്കുന്നിതിനുമുന്പേ മുറിച്ചുനീക്കണമെന്ന നാട്ടുകാർ ആവശ്യപ്പെട്ടു.