കുടുംബശ്രീ: ശിൽപശാല നടത്തി
1570739
Friday, June 27, 2025 5:42 AM IST
കൽപ്പറ്റ: കുടുംബശ്രീ പ്രവർത്തനങ്ങളുടെ പ്രചാരണത്തിനും അവബോധം വർധിപ്പിക്കാനും കുടുംബശ്രീ ജില്ലാ മിഷനും ജില്ലാ ഇൻഫർമേഷൻ ഓഫീസും സംയുക്തമായി മാധ്യമപ്രവർത്തകർക്ക് ശിൽപശാല സംഘടിപ്പിച്ചു. ഹോട്ടൽ ഹോളിഡെയ്സ് ഹാളിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി. റഷീദ്ബാബു ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ പി. ബാലസുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു.
പിആർഡി അസിസ്റ്റന്റ് എഡിറ്റർ കെ. സുമ, കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോ ഓർഡിനേറ്റർമാരായ റെജീന, കെ.എം. സലീന, ജില്ലാ പ്രോഗ്രാം മാനേജർ വി. ജയേഷ്, മാധ്യമ പ്രവർത്തകൻ ടി.എം. ജയിംസ് എന്നിവർ പ്രസംഗിച്ചു.
ദാരിദ്യ്ര നിർമാർജനം, സ്ത്രീ ശക്തീകരണം, സാമൂഹിക വികസനം എന്നിവ ലക്ഷ്യമിടുന്ന കുടുംബശ്രീ മിഷന്റെ പ്രവർത്തനങ്ങളും പദ്ധതികളും ശിൽപശാലയിൽ ചർച്ച ചെയ്തു. ജില്ലാ പ്രോഗ്രാം മാനേജർമാരായ പി.കെ. സുഹൈൽ, ആർ. അശ്വത്, സുകന്യ ഐസക്, അർഷക് സുൽത്താൻ, പി. ഹുദൈഫ്, ജൻസണ്‍ എം. ജോയ്, ആശ പോൾ, കെ.ജെ. ബിജോയ്, എസ്. നിഷ, സിഗാൾ തോമസ് എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.