പി.എൻ. കൃഷ്ണൻകുട്ടി അനുസ്മരണം
1570744
Friday, June 27, 2025 5:42 AM IST
കേണിച്ചിറ: വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗത്തിൽ സ്ഥാപക പ്രസിഡന്റ് പി.എൻ. കൃഷ്ണൻകുട്ടി അനുസ്മരണം നടത്തി. അന്തരിച്ച അംഗം എ.ഡി. കൃഷ്ണൻകുട്ടിയുടെ ആശ്രിതർക്ക് കുടുംബ സഹായ നിധിയിൽനിന്നു അഞ്ച് ലക്ഷം രൂപ കൈമാറി. യൂണിറ്റ് അംഗങ്ങളുടെ മക്കളിൽ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. ജില്ലാ പ്രസിഡന്റ് ജോജിൻ ടി. ജോയ് ഉദ്ഘാടനം ചെയ്തു..
യൂണിറ്റ് പ്രസിഡന്റ് എം.ആർ. സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ. ഉസ്മാൻ മുഖ്യപ്രഭാഷണം നടത്തി. ട്രഷറർ നൗഷാദ് കരിന്പനയ്ക്കൽ, വനിതാവിംഗ് സംസ്ഥാന പ്രസിഡന്റ് ശ്രീജ ശിവദാസ്, യൂണിറ്റ് രക്ഷാധികാരി കെ.സി. ഷാജി, ജനറൽ സെക്രട്ടറി ബിൽജോ പി. ജോസ്, ട്രഷറർ എം.കെ. ശശിധരൻ, ടി.കെ. മനോഹരൻ, രാജമ്മ സുരേന്ദ്രൻ, പി.എ. എൽദോ, സി.ആർ. സോമൻ, കെ.എം. അസീസ്, ജോഷി ജോസഫ്, പി.ആർ. സുധീർ എന്നിവർ പ്രസംഗിച്ചു.