കെഎസ്ആർടിസി ബസ് റോഡിൽ നിന്ന് തെന്നിമാറി
1570742
Friday, June 27, 2025 5:42 AM IST
സുൽത്താൻ ബത്തേരി: എതിരേ എത്തിയ വാഹനത്തിന് കൊടുക്കുന്നതിനിടെ കഐസ്ആർടിസി ബസ് റോഡിൽ നിന്ന് തെന്നി മാറി ഗതാഗതം തടസപ്പെട്ടു. ബത്തേരി - പാട്ടവയൽ റോഡിൽ നൂൽപ്പുഴ പാലത്തിന് സമീപമാണ് സംഭവം. പാലക്കാട് നിന്ന് ബത്തേരിയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസാണ് തെന്നിമാറി റോഡിനുകുറുകെയായത്.
ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് സംഭവം. ഇതുവഴയെത്തിയ ലോറിയിൽ വടംകെട്ടി വലിച്ചാണ് ബസ് നേരെയാക്കിയത്. ബസ് റോഡിനുകുറുകെയായതോടെ രണ്ട് മണിക്കൂർ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു.