പഴശിരാജാ കോളജ് പബ്ലിക്കേഷന്റെ പ്രഥമ പുസ്തകം പ്രകാശനം ചെയ്തു
1570745
Friday, June 27, 2025 5:45 AM IST
പുൽപ്പള്ളി: പഴശിരാജാ കോളജ് പബ്ലിക്കേഷൻസിന്റെ പ്രഥമ പുസ്തകം ’എംപവറിംഗ് ഇന്ത്യ: മീഡിയ സ്ട്രാറ്റജീസ് ഫോർ വിഷൻ വികസിത് ഭാരത്@2047’ ബത്തേരി ബിഷപ്പും കോളജ് മാനേജരുമായ ഡോ. ജോസഫ് മാർ തോമസ് പ്രകാശനം ചെയ്തു. പ്രിൻസിപ്പൽ അബ്ദുൾ ബാരി ആദ്യപ്രതി സ്വീകരിച്ചു.
സിഇഒ ഫാ.ജോർജ് കാലായിൽ, ബർസാർ ഫാ.ചാക്കോ ചേലംപറന്പത്ത്, സ്റ്റാഫ് സെക്രട്ടറി കെ.പി. വിമ്യ തുടങ്ങിയവർ പങ്കെടുത്തു. ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ വിഭാഗം അധ്യാപകരായ ഷോബിൻ മാത്യു, ലിൻസി ജോസഫ്, ഡോ.ജോബിൻ ജോയ് എന്നിവരുടെ നേതൃത്വത്തിലാണ് പുസ്തകം തയാറാക്കിയത്. ഇവരെ ബിഷപ് അഭിനന്ദിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 37 ഗവേഷകർ രചനയിൽ പങ്കാളികളായി. ഈ വർഷം കോളജ് വിവിധ മാനവിക വിഷയങ്ങളിൽ നാല് പുസ്തകങ്ങൾ കൂടി പുറത്തിറക്കുമെന്നു പ്രിൻസിപ്പൽ അറിയിച്ചു. രാജ്യത്ത് ഏതാനും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാത്രമാണ് സ്വന്തമായി പബ്ലിഷിംഗ് സംവിധാനമുള്ളത്.