ലഹരിയ്ക്കെതിരെ സന്ദേശമുയർത്തി ലഹരി വിരുദ്ധ ദിനാചരണം
1570746
Friday, June 27, 2025 5:45 AM IST
സുൽത്താന് ബത്തേരി : ലഹരി വസ്തു ഉപയോഗത്തിനെതിരേ ഓരോ വ്യക്തിയും മുന്നിട്ടിറങ്ങണമെന്ന് ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റി സെക്രട്ടറിയും സബ്ജഡ്ജുമായ അനീഷ് ചാക്കോ. നശാ മുക്ത് ഭാരത് അഭിയാന്റെ ഭാഗമായി സാമൂഹികനീതി വകുപ്പ് ഡോണ് ബോസ്കോ കോളജിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പൽ ഫാ.ഷാജൻ നോറോണ അധ്യക്ഷത വഹിച്ചു.
ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എ.ജെ. ഷാജി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സാമൂഹികനീതി ഓഫീസർ കെ.ജെ. ജോണ് ജോഷി, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ കാർത്തിക അന്ന തോമസ്, ജില്ലാ പ്രൊബേഷൻ ഓഫീസർ ജി. സന്തോഷ്, ആസാദ് സേന ജില്ലാ കോഓർഡിനേറ്റർ എം.എ. ഷെറീന, എൻഎംബിഎ ജില്ലാ കമ്മിറ്റി അംഗം മധുസൂദനൻ, റേഡിയോ മാറ്റൊലി ഡയറക്ടർ ഫാ.ബിജോ തോമസ് എന്നിവർ പ്രസംഗിച്ചു.
യുവതലമുറയിലെ ഗുരുതര സാമൂഹിക, ആരോഗ്യ പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നതിനു കേന്ദ്ര സാമൂഹികനീതി ശക്തീകരണ മന്ത്രാലയം നടപ്പാക്കുന്ന പദ്ധതിയാണ് നശാമുക്ത് ഭാരത് അഭിയാൻ.
പുൽപ്പള്ളി: ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് സീറോ മലബാർ മാതൃവേദി മരകാവ് യൂണിറ്റിന്റെ നേത്യത്വത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ഇടവക വികാരി ഫാ. ജോസ് കളപ്പുര പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സിസ്റ്റർ അമന്റ, മോളി പൊറ്റേടത്ത്, ദീപ തെക്കേടത്ത്, ടിൻസി തറയിൽ, സാനി മറ്റത്തിൽ, ലൗലി വെട്ടിക്കകുഴിയിൽ എന്നിവർ നേതൃത്വം നൽകി.
നടവയൽ: സെന്റ് തോമസ് എൽപി സ്കൂളിൽ പിടിഎ യോഗത്തിലും ജനറൽബോഡിയിലും പങ്കെടുത്ത രക്ഷിതാക്കൾക്ക് ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളിൽ ബോധവത്കരണം നൽകി. വനം വകുപ്പ് മുൻ ഉദ്യോഗസ്ഥനും മോട്ടിവേഷണൽ സ്പീക്കറുമായ വി.ആർ. ബാബുരാജ് ക്ലാസ് നയിച്ചു.