ഡോ.ടി.പി.വി. സുരേന്ദ്രനെ ആദരിച്ചു
1572214
Wednesday, July 2, 2025 5:54 AM IST
കൽപ്പറ്റ: ജില്ലയിലെ മുതിർന്ന ഡോക്ടർമാരിൽ ഒരാളായ ടി.പി.വി. സുരേന്ദ്രനെ ഡോക്ടേഴ്സ് ദിനത്തിൽ സീനിയർ സിറ്റിസണ്‍സ് സംസ്ഥാന കൗണ്‍സിൽ ആദരിച്ചു.ലിയോ ഹോസ്പിറ്റൽ കോണ്‍ഫറൻസ് ഹാളിൽ(ഡോ. ബി.സി. റോയി നഗർ) നടന്ന ചടങ്ങ് ടി. സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടെ വയനാട്ടിൽ ആതുരസേവന രംഗത്ത് വിലപ്പെട്ട സംഭാവനകളാണ് ഡോ.സുരേന്ദ്രൻ നൽകിയതെന്നു എംഎൽഎ പറഞ്ഞു. ഡോ.സുരേന്ദ്രനെ അദ്ദേഹം പൊന്നാട അണിയിച്ചു. അഡ്വ.പി. ചാത്തുകുട്ടി അധ്യക്ഷത വഹിച്ചു.
ഡോ.പി. ലക്ഷ്മണൻ, ബി. രാധാകൃഷ്ണപിള്ള, പി.ടി. ഗോപാലക്കുറുപ്പ്, റസാഖ് കൽപ്പറ്റ, ഡോ.ഗോകുൽദേവ്, സുലോചന രാമകൃഷ്ണൻ, വി.പി. വർക്കി, കടമന ബാബു, ഉണ്ണിക്കൃഷ്ണൻ ചിക്കല്ലൂർ, ഏച്ചോം ഗോപി എന്നിവർ പ്രസംഗിച്ചു.