ഗവ.സ്കൂളുകളിലെ ഭക്ഷണശാലകളിൽ സൗകര്യം മെച്ചപ്പെടുത്തും: മന്ത്രി ഒ.ആർ. കേളു
1572209
Wednesday, July 2, 2025 5:45 AM IST
പനമരം: സർക്കാർ സ്കൂളുകളിലെ ഭക്ഷണശാലകളിൽ സൗകര്യം മെച്ചപ്പെടുത്തുമെന്ന് പട്ടികജാതി-വർഗ പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു. നീർവാരം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ പാചകപ്പുരയുടെ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ സർക്കാർ സ്കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിവരികയാണെന്നും ഗുണനിലവാരമുള്ള വിദ്യാഭ്യാസമാണ് ഇനി ആവശ്യമെന്നും മന്ത്രി പറഞ്ഞു. പിടിഎ പ്രസിഡന്റ് എം.എസ്. സനീഷ് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗം ബിന്ദു പ്രകാശ്, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ അംഗം നിഖില പി. ആന്റണി, പഞ്ചായത്ത് മെംബർമാരായ ജയിംസ് കാഞ്ഞിരത്തിങ്കൽ, കല്യാണി ബാബു, മാനന്തവാടി എഇഒ എം. സുനിൽ കുമാർ, ഉച്ചഭക്ഷണ പദ്ധതി ഓഫീസർ പി.സി. സന്തോഷ്, പ്രിൻസിപ്പൽ ഇൻ ചാർജ് ടി.എം. സന്തോഷ്,
ഹെഡ്മിസ്ട്രസ് ട്രീസ കെന്നി ഫെർണാണ്ടസ്, എച്ച്എസ്എസ് സീനിയർ അസിസ്റ്റന്റ് സജി ജയിംസ്, എച്ച്എസ് സീനിയർ അസിസ്റ്റന്റ് ടി.വി. ശ്രീജ, എച്ച്എസ്എസ് മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ കെ.എസ്. പ്രദീഷ്, എംപിടിഎ പ്രസിഡന്റ് എൻ. ജലജ, കെ.എ. ഫിലോമിന എന്നിവർ പ്രസംഗിച്ചു.