ലഹരിവിരുദ്ധ ബോധവത്കരണം നൽകി
1572211
Wednesday, July 2, 2025 5:54 AM IST
നടവയൽ: കാർഡ് ലൈറ്റ് ടു ലൈഫ് പ്രോജക്ടിന്റെ നേതൃത്വത്തിൽ കാവടം, ഹരിതഗിരി, പാതിരിയന്പം ട്യൂഷൻ സെന്ററുകളിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും ലഹരിവിരുദ്ധ ബോധവത്കരണം നൽകി. കാവടം സെന്ററിൽ നടന്ന പരിപാടിയിൽ ആലീസ് ജോയ് അധ്യക്ഷത വഹിച്ചു. കാവലൻ, ആര്യ അനിൽ, ഉഷ അനീഷ് എന്നിവർ പ്രസംഗിച്ചു. എക്സൈസ് ഉദ്യോഗസ്ഥൻ നിക്കോളാസ് ജോസ് ക്ലാസെടുത്തു.