ശന്പള പരിഷ്കരണതത്വം അട്ടിമറിക്കാൻ ശ്രമം: എൻ.ഡി. അപ്പച്ചൻ
1572205
Wednesday, July 2, 2025 5:45 AM IST
കൽപ്പറ്റ: സംസ്ഥാനത്ത് ശന്പള പരിഷ്കരണതത്വം അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ. വഞ്ചനാദിനാചരണത്തിന്റെ ഭാഗമായി എൻജിഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി സിവിൽ സ്റ്റേഷനുമുന്പിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശന്പളം പരിഷ്കരിക്കേണ്ട സമയം അതിക്രമിച്ചിട്ടും കമ്മിഷനെ പോലും പ്രഖ്യാപിക്കാത്തത് ശന്പള പരിഷ്കരണതത്വം അട്ടിമറിക്കാനാണ്. ജീവനക്കാരുടെ 11-ാം ശന്പള പരിഷ്കരണ കുടിശിക, ക്ഷാമബത്ത കുടിശിക, പങ്കാളിത്ത പെൻഷൻ പദ്ധതി, ലീവ് സറണ്ടർ, മെഡി സെപ്പ് തുടങ്ങിയവയിൽ സർക്കാർ വഞ്ചനാപരമായ നിലപാടാണ് സ്വകരിക്കുന്നതെന്നു അപ്പച്ചൻ പറഞ്ഞു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.ടി. ഷാജി അധ്യക്ഷത വഹിച്ചു.
ലൈജു ചാക്കോ, എൻ.വി. അഗസ്റ്റ്യൻ, സി.കെ. ജിതേഷ്, ഇ.വി. ജയൻ, ഗ്ലോറിൻ സെക്വീറ, എം. നസീമ, ടി. പരമേശ്വരൻ, എം.വി. സതീഷ്, സിനീഷ് ജോസഫ്, എം.എ. ബൈജു എന്നിവർ പ്രസംഗിച്ചു. റോബിൻസണ് ദേവസി, കെ.ജി. പ്രശോഭ്, വി. മുരളി, പി. സെൽജി, ഫാസില, എം.എസ്. സാനു, റജീസ് കെ. തോമസ്, ജയിൻ അന്പലവയൽ എന്നിവർ നേതൃത്വം നൽകി.