നടവയൽ സെന്റ് തോമസ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ പരിപാടി നടത്തി
1572203
Wednesday, July 2, 2025 5:45 AM IST
നടവയൽ: സെന്റ് തോമസ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ പോരാടാം എന്ന സന്ദേശവുമായി ന്ധനേർവഴിന്ധ പരിപാടി സംഘടിപ്പിച്ചു. പനമരം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ സന്തോഷ് ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് വിൽസണ് ചേരവേലിൽ അധ്യക്ഷത വഹിച്ചു. വാർഡ് അംഗം സന്ധ്യാ ലിഷു, ഹെഡ്മാസ്റ്റർ ഇ.കെ. വർഗീസ്, ജെയിംസ് കളർതൊട്ടിയിൽ, തങ്കച്ചൻ, സി. സിനി, മരിയ എന്നിവർ പ്രസംഗിച്ചു.
ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാർഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ദീപശിഖ പ്രയാണത്തിന് ക്രിസ്റ്റീൻ സുനീഷ് നേതൃത്വം നൽകി. ദീപശിഖയിൽ നിന്നും സ്കൂൾ ഹെഡ്മാസ്റ്റർ ദീപം ഏറ്റുവാങ്ങുകയും അധ്യാപകർക്ക് നൽകുകയും അധ്യാപകർ വിദ്യാർഥികൾക്ക് തിരികൾ തെളിച്ചു നൽകുകയും ചെയ്തു. ലഹരിക്കെതിരെ ഫ്ളാഷ് മോബ്, കാൻവാസിൽ ഒപ്പ് ശേഖരണം, ലോഗോ പ്രകാശനം എന്നിവയും നടത്തി.
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെയുള്ള കർമ്മ പദ്ധതിക്ക് ’നേർവഴി’ എന്ന പേര് നിർദ്ദേശിച്ച വിദ്യാലയത്തിലെ അധ്യാപിക സ്റ്റെഫി, ലോഗോ നിർമാണം നടത്തിയ അലോണ മരിയ എന്നിവരെ ആദരിച്ചു.