കെഎസ്എസ്പിഎ ധർണ നടത്തി
1572204
Wednesday, July 2, 2025 5:45 AM IST
കൽപ്പറ്റ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിദിനാചരണവും ജില്ലാ ട്രഷറിക്കു മുന്പിൽ ധർണയും നടത്തി. പെൻഷൻ പരിഷ്കരണവും ക്ഷാമാശ്വാസവും നിഷേധിക്കുന്നതിലും മെഡിസെപ്പിലെ കുറവുകൾ പരിഹരിക്കാത്തതിലും പ്രതിഷേധിച്ചായിരുന്നു പരിപാടി. സംസ്ഥാന കമ്മിറ്റിയംഗം വേണുഗോപാൽ എം. കീഴ്ശേരി ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് അബു ഏലിയാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വനിതാ കമ്മിറ്റി അംഗം ജി. വിജയമ്മ, സി. ജോസഫ്, കെ. ശശികുമാർ, ടി.കെ. സുരേഷ്, വി. രാമനുണ്ണി, പി.എ. ജോസ്, രമേശൻ മാണിക്യൻ, കെ. സുബ്രഹ്മണ്യൻ, എം. വത്സല, ടി. സതീഷ്കുമാർ എന്നിവർ പ്രസംഗിച്ചു. മണ്ഡലം സെക്രട്ടറി കെ. സുരേന്ദ്രൻ സ്വാഗതം പറഞ്ഞു.