കൃപാലയ സ്കൂളിൽ ഡോക്ടർമാരുടെ ദിനം ആഘോഷിച്ചു
1572215
Wednesday, July 2, 2025 5:54 AM IST
പുൽപ്പള്ളി: കൃപാലയ സ്പെഷൽ സ്കൂളിൽ ഡോക്ടർമാരുടെ ദിനം ആഘോഷിച്ചു. സാമൂഹികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ.പ്രഭാകരനെ ആദരിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ ആൻസീന ഉദ്ഘാടനം ചെയ്തു.
ടി.യു. ഷിബു അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ മനോജ്, സി.ഡി. ബാബു, സസ്റ്റർ ടീസ, സിസ്റ്റർ ആൻസ് മരിയ, സിസ്റ്റർ ദിയ, ലിന്റ മോൾ, സിസ്റ്റർ ആൻ ട്രീസ, സിസ്റ്റർ ജിൽസ, സിസ്റ്റർ ജിൻസി, സിസ്റ്റർ സെലിൻ, രഞ്ജിത എന്നിവർ പ്രസംഗിച്ചു.